Skip to main content

ജില്ലയില്‍  205 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (14.02.22)  205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 203 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു .  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163908  ആയി. 158817  പേര്‍ രോഗമുക്തരായി. നിലവില്‍ 4010 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3863 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 876  കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 447 പേര്‍ ഉള്‍പ്പെടെ ആകെ 4010  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 416  സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

 

date