Skip to main content

ഇറിഗേഷന്‍ കനാല്‍ മായിന്‍പടി റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഇറിഗേഷന്‍ കനാല്‍ മായിന്‍പടി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 4.95 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ യാത്രപ്രശ്നത്തിന് പരിഹാരമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം.അബ്ദുറഹിമാന്‍,  പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി. അമീര്‍,പി.ഷമീം മാസ്റ്റര്‍, സി.പി ഹനീഫ,സി.പി അബ്ബാസ്മാസ്റ്റര്‍, സി പി മുസ്തഫ, ഷാഫി പാക്കത്ത്, സി.പി അബൂബക്കര്‍, മുരളി വെളുത്തേടത്ത്, കുട്ടി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ:  ഇരിമ്പിളിയം പഞ്ചായത്തിലെ ഇറിഗേഷന്‍ കനാല്‍ മായിന്‍പടി റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

date