Skip to main content

അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍

പൊന്നാനി  നിയോജക മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. ചങ്ങരംകുളം, പുത്തന്‍പള്ളി, മാറഞ്ചേരി, ചമ്രവട്ടം ജംങ്ഷന്‍, വെളിയംകോട് എന്നീ കേന്ദ്രങ്ങളിലാണ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ടു വീലര്‍, ത്രീ വീലര്‍ വാഹനങ്ങള്‍ക്കായിട്ടാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പെട്രോള്‍- ഡീസല്‍ വിലവര്‍ധന അനിയന്ത്രിതമായി ഉയരുന്നതും വാഹനങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ചുള്ള പരിസ്ഥിതി മലിനീകരണം ഗുരുതരമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്.
 

date