Skip to main content

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചുളാട്ടിപ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ നിര്‍വഹിച്ചു.  വനിതകള്‍ക്ക് കറവപ്പശു,  പെണ്ണാട്, ക്ഷീര കര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം എന്നിവയുടെ  വിതരണോദ്ഘാടനമാണ് നിര്‍വഹിച്ചത്.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷനായി. വെറ്ററിനറിഡോക്ടര്‍ സന്ധ്യ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.ടി അലീമ, ഹസ്‌നത്ത് കുഞ്ഞാണി, കെ.ടി മുഹമ്മദ് കുട്ടി, വാര്‍ഡ് അംഗങ്ങളായ മുഹമ്മദ് സാലി, കെ.സൈനബ, കെ.രായിന്‍കുട്ടി,  എം.ശിവകുമാര്‍, ജമീല നജീബ്, ആസൂത്രണ സമിതി അംഗങ്ങളായ സി.ടി അബ്ദുറഹിമാന്‍, സി.ടി  റഷീദ്, ക്ഷീര കര്‍ഷക പ്രതിനിധി ഗോപാലകൃഷ്ണന്‍, രജനി എന്നിവര്‍ സംസാരിച്ചു.

date