Skip to main content

എടവണ്ണ, പന്നിപ്പാറ വാര്‍ഡില്‍ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

എടവണ്ണ, പന്നിപ്പാറ 18-ാംവാര്‍ഡില്‍ വികസന പ്രവൃത്തികളുടെ ഉദ്ഘാടനവും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നിര്‍വഹിച്ചു. പന്നിപ്പാറ അങ്കണവാടി ടോയ്‌ലറ്റ് നിര്‍മാണം, മുറ്റം ഇന്റര്‍ലോക്കിങ്, വടശ്ശേരി തൊണ്ടിപറമ്പ് മോലത്ത്  റോഡ് കോണ്‍ക്രീറ്റ്, പള്ളിമുക്ക് നെച്ചിക്കാട് റോഡ് ടാറിങ് എന്നീ  വികസന പ്രവൃത്തികളുടെ ഉദ്ഘാടനവും നമ്പില്ലം പന്നിപ്പാറ റോഡ്,  പന്നിപ്പാറ നമ്പില്ലം  റോഡ്,  വടശ്ശേരി മുത്തളം ഡ്രെയിനേജ്,  വടശ്ശേരി - കൊളപ്പറ്റ  റോഡ് തുടങ്ങിയവയുടെ സൈഡ് കട്ട്,  പൊട്ടി തൂക്കുപാലം സംരക്ഷണഭിത്തി എന്നീ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവുമാണ് നടന്നത്. വാര്‍ഡ് അംഗം കെ.ടി നൗഷാദ് അധ്യക്ഷനായി.

 നിലവില്‍ പന്നിപ്പാറ ഹെല്‍ത്ത് സെന്റര്‍ നവീകരണം, പന്നിപ്പാറ ഹൈസ്‌കൂളിലെ ഗേള്‍ഫ്രണ്ട്‌ലി  ടോയ്‌ലറ്റ് എന്നീ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പന്നിപ്പാറ സ്‌കൂള്‍ - കരിമ്പന കുന്ന് റോഡ് റീടാറിങ്, കരിമ്പനക്കുന്ന് - അക്കരക്കണ്ടി റോഡ് സൈഡ് കെട്ട്, പന്നിപ്പാറ - നമ്പില്ലം റോഡ് സൈഡ് കെട്ട് ഘട്ടം രണ്ട്,  പൊട്ടി മണ്ണാരക്കല്‍ റോഡ് സൈഡ് കെട്ട്,  മണ്ണാറക്കല്‍ പൊട്ടി റോഡ് ഡ്രെയിനേജ്, വടശ്ശേരി അങ്കണവാടി വയറിങ്, വികെ പടി -വടശ്ശേരി മുത്തളം  കടവ് സ്ട്രീറ്റ് ലൈറ്റ് ലൈന്‍ വലിക്കല്‍, പന്നിപ്പാറ, വടശ്ശേരി എന്നീ  അങ്കണവാടികള്‍ ഹൈടെക്കാക്കല്‍ തുടങ്ങി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചവയും പൂര്‍ത്തീകരിക്കാനുള്ളവയുമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍  നടപ്പിലാക്കുന്നത്.

വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.പി ബാബുരാജ്, കെ.ടി അന്‍വര്‍, ഹംന അലി അക്ബര്‍, മെമ്പര്‍ ജസീല്‍ മാലങ്ങാടന്‍  എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date