Skip to main content

കുട്ടിപ്പാറ കസ്തൂര്‍ ബാ അങ്കണവാടി  ഉദ്ഘാടനം ചെയ്തു

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്   കുട്ടിപ്പാറ കസ്തൂര്‍ ബാ അങ്കണവാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് മികച്ച സജ്ജീകരണങ്ങളോടെയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. റുബീന ടീച്ചര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ്് ഷൈജല്‍ എടപ്പറ്റ,  സ്ഥിരം സമിതി അംഗങ്ങളായ വി. ജ്യോതി, സി.ടി.പി ജാഫര്‍, തസ്‌നിയ ബാബു, പഞ്ചായത്ത് സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

date