പള്ളിക്കൽ പഞ്ചായത്തിലെ വിജയവീഥി പഠനകേന്ദ്രത്തിന് ഇന്ന് തുടക്കമാവും
പള്ളിക്കൽ പഞ്ചായത്തിലെ വിജയവീഥി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദാലി ഇന്ന് ( ഫെബ്രുവരി 5) രാവിലെ 11.30ന് കുമ്മിണിപ്പറമ്പ് ഇ. എം. ഇ. എ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിക്കും.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് മത്സര പരീക്ഷാർത്ഥികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണ് വിജയവീഥി.
പദ്ധതിയുടെ പ്രാഥമികഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം എന്നിവ അടിസ്ഥാനയോഗ്യതകളായി കണക്കാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാഥമിക പരീക്ഷകളുടെ പഠന പരിശീലനങ്ങളാണ് നടപ്പിലാക്കുന്നത്. ആറു മാസം ദൈർഘ്യമുള്ള പരിശീലന പദ്ധതിയിൽ പട്ടികവർഗവിഭാഗത്തിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം സൗജന്യമാണ്. മറ്റു ഉദ്യോഗാർത്ഥികളിൽ നിന്നും മിതമായ ഫീസാണ് ഈടാക്കുക. പ്രവേശനം നേടുന്നവർക്ക് പഠനോപാധികൾ, മാതൃകാ പരീക്ഷാ പേപ്പറുകൾ, പരിശീലകർ തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകൾ എന്നിവ സൗജന്യമായി നൽകും. ഫോൺ - 04832712030, 9544099080.
- Log in to post comments