Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കണം

 

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ബാക്കിയുള്ള ജില്ലയിലെ മുഴുവന്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്‌ട്രേഷന്‍ പുതുക്കി നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.വി രശ്മി അറിയിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും പുതിയ രജിസ്‌ട്രേഷന്‍ എടുക്കുന്നതിനുമായി lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 8547655604 (മലപ്പുറം), 8547655605 (നിലമ്പൂര്‍), 8547655606 (പെരിന്തല്‍മണ്ണ), 8547655608 (കൊണ്ടോട്ടി), 8547655613 (തിരൂര്‍), 8547655622 (തിരൂരങ്ങാടി), 8547655627 (പൊന്നാനി).

date