Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

താനൂര്‍ ഐ.സി.ഡി.എസിലെ താനൂര്‍ നഗരസഭ, താനാളൂര്‍, നിറമരുതൂര്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ 4274 പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 16നകം താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: :0494 2442981.
   

 വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ്  പ്രൊജക്ടിന് കീഴിലെ തിരുവാലി പഞ്ചായത്തിലെ 29 അങ്കണവാടികളിലേക്കും പാണ്ടിക്കാട് പഞ്ചായത്തിലെ 50 അങ്കണവാടികളിലേക്കും തൃക്കലങ്ങോട് പഞ്ചായത്തിലെ 49 അങ്കണവാടികളിലേക്കും ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 16നകം വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483 2840133.
 

വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ്   പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി ഫോമുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും വിതരണം ചെയ്യുന്നതിനും താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി 10നകം വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483 2840133.  
 

വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ്   പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി 10നകം വണ്ടൂര്‍ അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483 2840133.  
 

താനൂര്‍ അഡീഷനല്‍ ഐസിഡിഎസിലെ 136 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിനകം ടെന്‍ഡര്‍ താനൂര്‍ അഡീഷനല്‍ ഐസിഡിഎസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2495333, 9846605885.
 

പുനര്‍ ലേലം
 

ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1997 മോഡല്‍ ടാറ്റാ സുമോ വാഹനത്തിന്റെ പുനര്‍ലേലം ഫെബ്രുവരി 15ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍:0483 2737405.

ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം ഭൂജലവകുപ്പിന് കീഴില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ചീരക്കുഴി എസ്ടി കോളനിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ജില്ലാ ഭൂജലവകുപ്പ് കാര്യാലയം, മലപ്പുറം എന്നവിലാസത്തില്‍ ഫെബ്രുവരി ഒന്‍പതിനകം ലഭിക്കണം. 0483 2731450.

date