Skip to main content

കര്‍മ്മ പാലം: നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

പൊന്നാനി കര്‍മ്മ പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പുഴയോര പാതയായ കര്‍മ്മ റോഡിനേയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ പള്ളിക്കടവിലാണ് പാലം നിര്‍മിക്കുന്നത്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങുന്നത്. 327.04 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 12 മീറ്റര്‍ വീതിയാണുള്ളത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങള്‍ പ്രകാരമാണ് പാലത്തിന്റെ നിര്‍മാണം. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്ക് തടസമാകാത്ത തരത്തിലാണ് പാലം നിര്‍മിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാക്കുന്നതിനൊപ്പം എറണാകുളം കോഴിക്കോട് റൂട്ടിലെ ചരക്ക് ഗതാഗതത്തിനും  സഹായകമാകും.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.

date