Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂട്ടര്‍ വിതരണം ഫെബ്രുവരി 16-ന്

 

 

മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂട്ടര്‍ വിതരണം ഫെബ്രുവരി 16-ന്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂട്ടര്‍ നല്‍കുന്നത്.  

 

പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 6.65 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് പേര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കുക. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

date