Skip to main content

താത്പര്യപത്രം ക്ഷണിച്ചു

ഭിന്നശേഷിക്കാരെക്കുറിച്ച് ഫീൽഡ്തല പഠനം നടത്തി തുടർ നിർദ്ദേശം സമർപ്പിക്കുന്നതിന് ഈ മേഖലയിലെ പരിചയസമ്പത്തുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്ന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 26ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് ഡയറക്‌ട്രേറ്റ്, അഞ്ചാംനില, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം. അപേക്ഷയുടെ പകർപ്പ് sjdpwdcell@gmail.com ലും ലഭ്യമാക്കണം. ഫോൺ: 0471-2306040.
പി.എൻ.എക്സ്. 670/2022

date