Skip to main content

കാർഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്

കോട്ടയം: സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പാടശേഖര സമിതികൾ, വ്യക്തിഗത ഗ്രൂപ്പുകൾ എന്നിവ മുഖേന നൽകിയിട്ടുള്ള മുഴുവൻ  കാർഷിക യന്ത്രങ്ങളുടെയും കണക്കെടുപ്പ് കൃഷിഭവൻ കേന്ദ്രീകരിച്ച് നടത്തി രജിസ്റ്റർ തയാറാക്കുന്നു. ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത ഫോമിൽ ഫെബ്രുവരി 28നകം അതത് കൃഷിഭവനുകളിൽ നൽകണം.

date