Skip to main content

പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ: അംശദായ കുടിശിക അടയ്ക്കാൻ 28 വരെ അവസരം

കോട്ടയം: 2021 ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെ സാങ്കേതികകാരണങ്ങളാൽ പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ അംശദായം അടയ്ക്കാൻ കഴിയാതിരുന്നവർക്ക് പിഴ കൂടാതെ ഓൺലൈനായി കുടിശിക അടയ്ക്കാൻ അവസരം.

2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വിവിധ  മാസങ്ങളിലെ കുടിശിക ഉള്ളവർക്ക് തുക പിഴയോടെ   ഓൺലൈനായി അടയ്ക്കാം. ഫെബ്രുവരി 28 വരെയാണ് അവസരം.

പുതുതായി അംഗത്വം ലഭിച്ച്, കുടിശിക തുക അടയ്ക്കാൻ 2021 ഒക്ടോബർ മുതൽ കഴിയാതിരുന്നവർക്കും പെൻഷൻ അനുവദിക്കുന്നതിന്റെ ഭാഗമായി കുടിശിക അടയ്‌ക്കേണ്ടവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എന്നാൽ 2021 ഏപ്രിലിനു മുമ്പ് അംഗത്വം റദ്ദായവർക്ക്, അതു പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് വരുന്ന മുറയ്‌ക്കേ തുക  അടയ്ക്കാനാകൂ.

വിശദവിവരത്തിന് ഐ ആൻഡ് പി ആർ ഡി കോട്ടയം  ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2561030, 2562558.

 

date