Skip to main content

പട്ടികജാതി പ്രൊമോട്ടർ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/നഗരസഭ/
പട്ടികജാതി വികസന ഓഫീസുകളിൽ
പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അതത് തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിലുള്ളവർക്കാണ് അവസരം. യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പട്ടികയിൽ ഉൾപ്പെടുന്നവരെ പരിഗണിക്കും. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊമോട്ടറായി നിയമിക്കപ്പെടുന്നവർ സ്ഥിരനിയമനത്തിന് അർഹരല്ല. മുൻപ് പ്രൊമോട്ടർമാരായി പ്രവർത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല.

താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ,ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. വിശദവിവരം ബ്ലോക്ക് / നഗരസഭ/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562503.

date