Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ജീപ്പ്, കാര്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് എടുക്കുന്നു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 23ന് വൈകിട്ട് 4ന്. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. പ്രതിമാസം ഏറ്റവും കൂടിയ നിരക്ക് 30,000/ രൂപ (1500 കി.മി). പന്ത്രണ്ട് മാസത്തേക്ക്(2022 മാര്‍ച്ച് മുതല്‍ 2023 ഫെബ്രുവരി വരെ) പരമാവധി 3,60,000/ രൂപ. കാര്‍, ജീപ്പ് പഴക്കം 7 വര്‍ഷത്തില്‍ കൂടരുത്. ഫോണ്‍ 04994 256 266, 9446270127

date