Skip to main content

നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എല്‍.ഐ.ഡി. ആന്റ് ഇ.ഡബ്ല്യു.സബ് ഡിവിഷന്‍ 2021 - 22 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുളളില്‍ഏറ്റെടുത്ത് നടത്തുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 22 ഉച്ചകഴിഞ്ഞ് 3ന്. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്/രജിസ്റ്റേഡ് തപാല്‍വഴി ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23 ഉച്ചകഴിഞ്ഞ് 3ന്. അന്ന് ഉച്ചകഴിഞ്ഞ് 3ന് ടെണ്ടര്‍ തുറക്കും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും വിവരങ്ങള്‍ ലഭ്യമാകും. ഫോണ്‍ 04994 230230.  

date