Skip to main content

ഭാഷാകോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നാല് മാസത്തെ പച്ചമലയാളം, അച്ഛീഹിന്ദി, ഗുഡ് ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭാഷയെ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള 4  മാസത്തെ കോഴ്‌സുകളാണിവ. അവധി ദിവസങ്ങളില്‍ മാത്രം ക്ലാസ്സുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും ജോലിയുള്ളവര്‍ക്കും കോഴ്‌സിനു ചേരാം. വിദ്യാര്‍ത്ഥികള്‍ക്കും, തുല്യതാ പഠിതാക്കള്‍ക്കും 2000 രൂപയും, മറ്റുള്ളവര്‍ക്ക് 2500 രുപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍  നടത്താന്‍ താല്പര്യമുള്ളവര്‍ നഗരസഭ, ബ്ലോക്ക്, പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രങ്ങളുമായും, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിലും ബന്ധപ്പെടുക. അപേക്ഷ ഫോറം www.literacymissonkerala.or-g വെബ്‌സൈറ്റില്‍. ഫോണ്‍ 04994255507, 8281175355, 884888503

date