Skip to main content

കാഞ്ഞങ്ങാട് നഗരസഭ ഐഎഫ്ടിഇ ആന്റ് ഒഎസ് ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചു

കാഞ്ഞങ്ങാട് നഗരസഭ ഐഎഫ്ടിഇ ആന്റ് ഒഎസ് ലൈസന്‍സ് പുതുക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചു. citizen portal, Isgkerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയ്യതി മാര്‍ച്ച് 31. മൂലധന നിക്ഷേപം കാണിച്ചുള്ള സാക്ഷ്യപത്രം, കെട്ടിട നികുതി, തൊഴില്‍ നികുതി രസീത് പകര്‍പ്പ്, അജൈവ മാലിന്യശേഖരണം സംബന്ധിച്ച് ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീ കാര്‍ഡ്, ക്ലിയറന്‍സ് ആവശ്യമുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട അധികാര സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്/ സാക്ഷ്യപത്രം,  ഹോട്ടല്‍ / ബേക്കറി /ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് (ഹെല്‍ത്ത് കാര്‍ഡ്), കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട്, ആശുപത്രി/ക്ലിനിക്കല്‍ ലാബ്/ ക്ലിനിക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിപത്രം, ഇമേജ്, പെട്രോള്‍ പമ്പ് - ഫയര്‍, പി സി ബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെറ്റ്, പാക്കിംഗ് യൂണിറ്റ്, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത് കാര്‍ഡ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.  മതിയായ ലൈസന്‍സ് ഫീസ് അടക്കാത്ത പക്ഷം  തുടര്‍നടപടികള്‍ വൈകും.

date