Skip to main content

ജൽ ജീവൻ മിഷൻ പദ്ധതി: അവലോകന യോഗം ചേർന്നു

 

 

പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷന്റെ അവലോകന യോഗം പി. നന്ദകുമാർ എം.എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും 2023 മാർച്ച് മാസത്തോട് കൂടി പദ്ധതി പൂർത്തിയാക്കുമെന്നും എം. എൽ.എ അറിയിച്ചു. 

 

യോഗത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പദ്ധതിയ്ക്ക് ആവശ്യമായ കുടിവെള്ള ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടു കിട്ടാൻ വേണ്ട ഇടപെടലുകൾ സ്വീകരിക്കാനായി പഞ്ചായത്ത്തല യോഗം ചേരാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭയിലും പദ്ധതിയോടനുബന്ധിച്ച് യോഗം ചേരും. ആലംകോട് ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി വെട്ടി പൊളിച്ച കോൺക്രീറ്റ് റോഡ് മാർച്ച് 15 നകം ആറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

 

പൊന്നാനി നഗരസഭയിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷംസു കല്ലാട്ടേൽ, ബിനീഷ മുസ്തഫ, സമീറ ഇളയടത്ത്, ഷഹീർ , മിസ്രിയ സൈഫുദ്ധീൻ, ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date