Skip to main content

ടൂർ ഓപ്പറേറ്റർമാർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു

പ്രൊഫഷണൽ മികവുള്ള ടൂർ ഓപ്പറേറ്റർമാരെ വാർത്തെടുക്കുന്നതിനായി ടൂറിസം വകുപ്പും ജില്ലാ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് ഏകദിന പരിശീലന പരിപാടി നടത്തി. പ്രൊഫഷണൽ ട്രാൻസ്‌ഫൊർമേഷൻ - ടൂർ ഓപ്പറേഷൻ എന്ന വിഷയത്തിൽ നടന്ന പരിശീലനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
കേരള ട്രാവൽ മാർട്ട് അക്കൊമഡേഷൻ കമ്മിറ്റി ചെയർമാൻ എസ് സ്വാമിനാഥൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് ദക്ഷിണേന്ത്യ തലവൻ സിജോ ജോസ്, ഇന്ത്യ ടൂറിസം അസി.ഡയറക്ടർ സന്ധ്യ ഹരിദാസ്, ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്, എൻ ബിഫോർ ഹോളിഡേയ്‌സ് എം ഡി കെ ജി മധു, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുഭാഷ് മുരിക്കഞ്ചേരി എന്നിവർ മുഖ്യാതിഥിയായി. ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ബി ആർ ഡി സി എംഡി പി ഷിജിൻ,  ജില്ലാ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എ സദാനന്ദൻ, പ്രസിഡണ്ട് എൻ ഷൈജു, ജില്ലയിലെ വിവിധ ടൂർ ഓപ്പറേറ്റർമാർ, ഓപ്പറേഷൻ ഏജൻസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date