Skip to main content

പള്ളിക്കല്‍ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു

 പള്ളിക്കല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.  നിലവില്‍ പെയിന്റിങ്, ഇലക്ട്രിക്കല്‍, ടൈല്‍ വര്‍ക്കുകള്‍, റൂഫിങ്  എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഡിസ്പെന്‍സറിയിലേക്കുള്ള റോഡ് നവീകരണത്തിന് ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദലി പറഞ്ഞു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തീകരിക്കുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന് കീഴിലുള്ള ഡിസ്പെന്‍സറിയുടെ കെട്ടിട നിര്‍മാണം 2020  ജൂണിലാണ് ആരംഭിച്ചത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതല്‍ ജനസൗഹൃദ സ്ഥാപനമായി ഡിസ്‌പെന്‍സറി മാറും. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിച്ചാല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് ഡിസ്പെന്‍സറി അധികൃതര്‍ പറയുന്നു.

date