Skip to main content

തൊഴില്‍ സംരംഭത്തിന് ടോപ്പ് അപ്പ് തുക അനുവദിക്കുന്നു

വിമുക്തഭടന്മാര്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിന് കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ചിട്ടുളള ലോണുകളില്‍ ടോപ്പ് അപ്പ് ആയി തുക അനുവദിക്കുന്നു. വിജയകരമായി സ്വയം തൊഴില്‍ പദ്ധതി നടത്തിവരുന്ന ജില്ലയിലെ  വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21.  കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04832 734932.

date