Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊണ്ടോട്ടി  പ്രൊജക്ടിന്റെ   പരിധിയിലുള്ള കൊണ്ടോട്ടി  നഗരസഭ, പുളിക്കല്‍, മുതുവല്ലൂര്‍, വാഴക്കാട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളില്‍  രജിസ്റ്റര്‍  ചെയ്തിട്ടുള്ള  കുട്ടികള്‍ക്ക് 150 രൂപ  വിലയിലുള്ള   പ്രീസ്‌കൂള്‍  കിറ്റ്  വിതരണം  ചെയ്യുന്നതിന്  താത്പര്യമുള്ള  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22നകം കൊണ്ടോട്ടി ഐസിഡിഎസ്  പ്രൊജക്ട്  ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം.ഫോണ്‍:  0483 2713315.

വേങ്ങര അഡീഷനല്‍ ശിശുവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട ഊരകം ഗ്രാമപഞ്ചായത്തിലെ 90-ാം നമ്പര്‍ പഞ്ചായത്തുപടി അങ്കണവാടി  നിര്‍മിക്കുന്നതിന്  താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. ഫോണ്‍: 04832 750666, 9746381223.

ദര്‍ഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ മലപ്പുറം ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം (റൂറല്‍) പ്രൊജക്ടിന് കീഴില്‍ പൊന്മള പഞ്ചായത്തിലുള്ള 30 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ഗുണമേന്മയുള്ള പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 23ന് പകല്‍ 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04832 706467.

വനിത ശിശുവികസന വകുപ്പിന് കീഴില്‍ മലപ്പുറം ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം (റൂറല്‍) പ്രൊജക്ടിന് കീഴില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 36 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ഗുണമേന്മയുള്ള പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 23ന് പകല്‍ 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04832 706467.

വനിത ശിശുവികസന വകുപ്പിന് കീഴില്‍ മലപ്പുറം ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം (റൂറല്‍) പ്രൊജക്ടിന് കീഴില്‍ കോട്ടക്കല്‍ നഗരസഭയിലെ 38 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ഗുണമേന്മയുള്ള പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 23ന് പകല്‍ 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04832 706467.
 

date