Skip to main content

സെലക്ഷന്‍ ട്രയല്‍* 

 

 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 'യുവത' കായിക പരിശീലന (ഫുട്ബോള്‍) പദ്ധതിയില്‍ നൂല്‍പ്പുഴ, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ കായിക പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ ട്രയല്‍ നടക്കും. പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 7 നും 12 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് ജനനതീയതി സംബന്ധിച്ച രേഖകള്‍ സഹിതം രക്ഷിതാക്കളോടൊപ്പം പങ്കെടുക്കാം. നൂല്‍പ്പുഴ പഞ്ചായത്തിന്റെ സെലക്ഷന്‍ ട്രയല 18 ന് രാവിലെ 9 ന് മാതമംഗലം സ്കൂളിലും നെന്മേനിയിൽ 19 ന് രാവിലെ 9 ന് കോളിയാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും നടക്കും.

date