Skip to main content

താല്‍ക്കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ നിയമനം നടത്താനും സ്റ്റാഫ് നഴ്‌സുമാരുടെ ജോലി ഭാരം പരിഗണിച്ച് വര്‍ക്കിങ് അറേഞ്ച് വ്യവസ്ഥയില്‍ സ്റ്റാഫ് നഴ്‌സ് നിയമന നടപടികള്‍ തുടരുകയാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇക്കാര്യത്തില്‍ അതീവ ഗൗരവത്തോടെ നടപടികള്‍ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി നഴ്‌സിങ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണത്തിനായി ആര്‍ക്കിടെക്ച്വറല്‍ ഡ്രോയിങ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും എത്രയും വേഗം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി ഡി.എം.ഒ പറഞ്ഞു. പള്ളിക്കല്‍ ബസാര്‍ -കാക്കഞ്ചേരി, കരിപ്പൂര്‍ വിമാനത്താവള- കുളത്തൂര്‍, കൊട്ടപ്പുറം-കാക്കഞ്ചേരി, കൊട്ടപ്പുറം-പള്ളിക്കല്‍ റോഡുകളിലെ സര്‍വെ മൂന്നു ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എമാരായ പി അബ്ദുള്‍ഹമീദ്, ടി.വി ഇബ്രാഹിം എന്നിവരുടെ ആവശ്യപ്രകാരം  ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കിഴിശ്ശേരി എ.ഇ.ഒ ഓഫീസില്‍ നിന്ന് സര്‍വീസ് ബുക്ക് മോഷണം പോവുകയും പിന്നീട് കേട് വരുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും  ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ടി.വി ഇബ്രാഹിം എം.എല്‍.എ യാണ് ഇക്കാര്യം ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചത്.

date