Skip to main content

ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡ്

വാഴക്കാട് ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വള്ളിക്കുന്ന് അരിയല്ലൂര്‍ ഫിഷ് ലാന്‍ഡിങ് സെന്ററിന് സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്ത് വനാമി ചെമ്മീന്‍ ഹാച്ചറി സ്ഥാപിക്കുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയെന്നും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചുവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. വേങ്ങരയില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഭൂമിയേറ്റെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. വള്ളിക്കുന്ന് കടലുണ്ടിക്കടവ് പാലത്തിന് സമീപം അഴിമുഖത്ത് പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പുതുക്കിയ എസ്റ്റിമേറ്റ് ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date