Skip to main content

കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 57 കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 102 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

date