Skip to main content

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

ദോഹയിലെ പ്രമുഖ ഇന്‍ഡ്യന്‍ സ്‌കൂളായ ബിര്‍ളാ പബ്ലിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കന്ററി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവൃത്തി പരിചയവും അനായാസേന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. പ്രൈമറി വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നീ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലും സെക്കന്ററി വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ബയോളജി തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. പ്രൈമറി വിഭാഗത്തില്‍ എല്ലാ തസ്തികകളിലും മിഡില്‍ വിഭാഗത്തില്‍ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യന്‍, നിര്‍മ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിലും വനിതകള്‍ക്കാണ് അവസരം.  www.norkaroots.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കാം. ഫെബ്രുവരി ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 1800425393 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കും. 00918802012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വീസും ലഭിക്കും.
 

date