Skip to main content

ക്ഷേമനിധിയില്‍ അപേക്ഷിക്കാം

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ഫെബ്രുവരി എട്ട് മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. ഫെബ്രുവരി എട്ടിന് ആതവനാട്, കുറുമ്പത്തൂര്‍ വില്ലേജുകളിലുള്ളവര്‍ക്കും ഫെബ്രുവരി 11ന് മാറാക്കര, മേല്‍മുറി വില്ലേജുകളിലുള്ളവര്‍ക്കും മലപ്പുറത്തെ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കാം. ഒതുക്കുങ്ങല്‍, കോട്ടക്കല്‍ വില്ലേജുകളിലുള്ളവര്‍ക്ക് ഫെബ്രുവരി 15നും അപേക്ഷിക്കാം. പൊന്മള വില്ലേജിലുള്ളവര്‍ക്ക് ഫെബ്രുവരി 18നും പറപ്പൂര്‍ വില്ലേജ് നിവാസികള്‍ക്ക് ഫെബ്രുവരി 22നുമാണ് അവസരമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date