Post Category
അധ്യാപക ഒഴിവ്
പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം ജനുവരി 31ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഫോണ്‍: 0466 2212223.
date
- Log in to post comments