Skip to main content

അപേക്ഷ സമർപ്പിക്കണം 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം) വടക്കാഞ്ചേരി, ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) ചേലക്കര എന്നിവിടങ്ങളിൽ 2022-2023 അധ്യയന വർഷം അഞ്ചാം ക്ലാസിലേയ്ക്കുള്ള പ്രവേശനത്തിന് രക്ഷാകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ നിന്നും 2,00,000/- രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റ്, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 10 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 - 2360381

date