Skip to main content

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ് 

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വിവിധ ഒഴിവുകളിലേയ്ക്ക്  ഫെബ്രുവരി 17 ന് രാവിലെ 10.30 മുതൽ 12.30 വരെ കൂടിക്കാഴ്ച്ച നടത്തുന്നു. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തരം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിടെക് തുടങ്ങി യോഗ്യതകളുള്ള രജിസ്റ്റർ ചെയ്തവർ റസ്യൂമുമായി സെന്ററിൽ നേരിട്ട് ഹാജരാവുക. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ:9446228282

date