Skip to main content

തൊഴിൽ മേള; തൊഴിൽ ദാതാക്കൾക്ക് 26 വരെ രജിസ്റ്റർ ചെയ്യാം

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ  ആഭിമുഖ്യത്തിൽ മാർച്ച് 13 ന് കോട്ടയത്ത് നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ഫെബ്രുവരി 26 വരെ ഓൺലൈനായി രജിസ്റ്റർ
ചെയ്യാം. www.statejobportal.kerala.gov.in എന്ന പോർട്ടൽ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കിൽ സമിതി എന്നിവയുമായി സഹകരിച്ചാണ് തൊഴിൽ മേള നടത്തുന്നത്. വിശദവിവരത്തിന് ഫോൺ: 9447881901. ഇ-മെയിൽ nobledsc.kase@gmail.com

date