Skip to main content

ഒരുദിനം ഒരു പാട്ടുമായി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി

സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി വനിതകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പാട്ടെഴുത്ത് ശില്‍പശാലയില്‍ പങ്കെടുത്തവരുടെ രചനകള്‍ ഒരു ദിനം ഒരു പാട്ട് എന്ന പേരില്‍ 51 ദിവസങ്ങളിലായി ആസ്വാദകരിലേക്കെത്തിക്കുന്നു. വൈദ്യര്‍ അക്കാദമിയുടെ മാനവീയം വേദി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പുതിയപാട്ടെഴുത്തുകാരികളുടെ രചനകള്‍ പ്രകാശിതമാകുന്നത്. 108 പേര്‍ പങ്കെടുത്ത പാട്ടെഴുത്ത് ശില്‍പശാലയില്‍ 51 പേരാണ് സ്വന്തം രചനകള്‍ അക്കാദമിയില്‍ സമര്‍പ്പിച്ചത്. ഒന്നാം ദിനത്തില്‍ ഡോ. എ.കെ സജീലയുടെ 'പുന്നാരപ്പൂ മകളുടെ പൗര്‍ണമി പൂത്ത പൊന്മുഖം' അവതരിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് (ഫെബ്രുവരി 17) കെ.സുഹൈമത്ത് രചന അവതരിപ്പിക്കും. 9207173451 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാനവീയം വേദിയില്‍ അംഗമായി പാട്ടുകള്‍ ആസ്വദിക്കാനാവും. ഗാനരചയിതാവ് ബാപ്പുവാവാട് പാട്ട് പ്രകാശനം ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി. ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു.
 

date