Skip to main content

പി.എം.ഇ.ജി.പി ബോധവത്ക്കരണ ശില്‍പശാല ഇന്ന്

 
ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്  (ഫെബ്രുവരി 17ന് ) രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളില്‍ പി.എം.ഇ.ജി.പി ബോധവത്ക്കരണ ശില്‍പശാല നടത്തും. ഗ്രാമപ്രദേശങ്ങളുടെ ഉന്നമനത്തിനായി പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതും 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതുമായ കേന്ദ്രാവിഷ്‌കൃത തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പി പദ്ധതിയുടെ പ്രചരണാര്‍ഥമാണ് ശില്‍പശാല നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയം 2008-2009 ല്‍ ആവിഷ്‌ക്കരിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷനും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടപ്പാക്കി വരുന്ന തൊഴില്‍ദായക പദ്ധതിയാണ് പി.എം.ഇ.ജി.പി. ശില്‍പശാല ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ശില്‍പശാലയോടനുബന്ധിച്ച് ജില്ലാതല ഖാദി ഉല്‍പന്നങ്ങളുടെ വിപണനവുമുണ്ടാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്, ഖാദി ബോര്‍ഡ് അംഗം കെ.ലോഹ്യ തുടങ്ങിയവര്‍ പങ്കെടുക്കും. ആകര്‍ഷകമായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും പ്രദാനം ചെയ്യുന്ന പി.എം.ഇ.ജി.പി പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാനും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയ നിവാരണത്തിനും മറ്റുമായി ശില്‍പശാലയില്‍ പങ്കെടുക്കാം. ഫോണ്‍: 04832 734807.
 

date