Skip to main content

ദേശീയ സമ്മതിദായകദിനം: ബോധവത്ക്കരണ മത്സരങ്ങളില്‍ പങ്കെടുക്കാം

ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍  'എന്റെ വോട്ട് എന്റെ ഭാവി- ഒരു വോട്ടിന്റെ ശക്തി' എന്ന വിഷയത്തില്‍ ദേശീയ സമ്മതിദായക ബോധവത്ക്കരണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ക്വിസ്, പാട്ട്, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, മുദ്രാവാക്യം തയാറാക്കല്‍ തുടങ്ങി അഞ്ച് ഇനങ്ങളിലാണ് മത്സരം. അമേച്വര്‍, പ്രൊഫഷനല്‍, ഇന്‍സിറ്റിയൂഷണല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ദേശീയ തലത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരവിജയികള്‍ക്ക് 3,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനും വിശദവിവരങ്ങള്‍ക്കും http://ecisveep.nic.in/contest എന്ന വെബൈസ്റ്റ് സന്ദര്‍ശിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ട്രികള്‍ മാര്‍ച്ച് 15നകം voter-contest@eci.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

date