Skip to main content

കലാകാരന്‍മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കലാകാരമാര്‍ക്ക്  ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷനല്‍ ലളിത കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ ഗ്രാന്‍ഡ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷൂറന്‍സിലേക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. മുന്‍പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പുതുതായി വീണ്ടും അപേക്ഷിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഫെബ്രുവരി 28നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

date