Skip to main content

ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ  ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 20ന് മഞ്ചേരിയില്‍ നടക്കും. മിനി, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍  വിഭാഗങ്ങളിലാണ് മത്സരം.  പങ്കെടുക്കുവാനാഗ്രഹിക്കുന്ന കായിക താരങ്ങള്‍  അഫിലിയേറ്റ് സ്ഥാപനങ്ങള്‍ മുഖേന  എന്‍ട്രികള്‍ നല്‍കണം.  മിനി വിഭാഗത്തില്‍ 01-01-2008 നോ ശേഷമോ ജനിച്ചവര്‍, സബ് ജൂനിയറില്‍ 01-01-2005 നോ ശേഷമോ ജനിച്ചവര്‍, ജൂനിയര്‍ വിഭാഗത്തില്‍ 01-01-2002 നോ ശേഷമോ ജനിച്ചവര്‍, സീനിയറില്‍ (21 വയസിന് മുകളില്‍) എന്നിവര്‍ക്ക് പങ്കെടുക്കാം. കായികതാരങ്ങള്‍  വയസ് തെളിയിക്കുന്ന രേഖ ആര്‍ച്ചറി കിറ്റ്  എന്നിവ സഹിതം ഫെബ്രുവരി 20ന് രാവിലെ എട്ടിന് മഞ്ചേരി  ബോയ്സ് സ്‌കൂള്‍  ഗ്രൗണ്ടിന് മുന്‍വശത്തുള്ള സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9895388228, 9947548677.

date