Skip to main content

ദുരിതകാലത്ത് അഭയമേകാൻ കുറുമാത്തൂരിൽ ദുരിതാശ്വാസ കേന്ദ്രം  

പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്നവർക്ക് താൽക്കാലിക അഭയം നൽകാൻ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച  ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മിനുക്ക് പണികൾ പൂർത്തിയാക്കി മാർച്ച് മാസം കെട്ടിടം നാടിന് സമർപ്പിക്കും. ചൊറുക്കളയിൽ പഞ്ചായത്ത് ഓഫീസിന് സമീപം വിലയ്ക്കെടുത്ത എട്ട്  സെന്റ് സ്ഥലത്താണ് ദുരിതാശ്വാസ കേന്ദ്രം നിർമ്മിച്ചത്.
സംസ്ഥാന സർക്കാരിന്റെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും ദുരന്ത നിവാരണ ഫണ്ടുകളിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം ഒരുക്കിയത്. ഒരേ സമയം 100 പേരെ ഇവിടെ താമസിപ്പിക്കാൻ കഴിയും. കഴിഞ്ഞ പ്രളയകാലത്ത് പഞ്ചായത്തിലെ കുറുമാത്തൂർ, കോട്ടുപുറം, താനിക്കുന്ന്, മുയ്യം, പാറാട്, പനക്കാട്, മഴൂർ എന്നീ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. നൂറോളം കുടുംബങ്ങളെയാണ് അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിപാർപ്പിച്ചത്. പ്രകൃതി ക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്നവരെ മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിക്കേണ്ടി വരുന്നതിനാലാണ് പഞ്ചായത്ത് ഷെൽട്ടർ ഹോം നിർമ്മിച്ചത്. ഇത് പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും

date