Skip to main content

വഴികാട്ടിയായി ഓൺലൈൻ കരിയർ ബോധവൽക്കരണം

ജില്ലാ നൈപുണ്യ സമിതി തുടങ്ങിയ ഓൺലൈൻ കരിയർ ബോധവത്കരണ പരിപാടി വിദ്യാർഥികൾക്ക് വഴികാട്ടിയാവുന്നു. കരിയർ അവബോധ മാസം എന്ന പേരിൽ  ഫെബ്രുവരിയിൽ എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ അവരുടെ അനുഭവം, വിദ്യാഭ്യാസ പശ്ചാത്തലം, കടന്നു വന്ന വഴികൾ തുടങ്ങിയവയെ കുറിച്ച് സംസാരിക്കുന്നതാണ് പരിപാടി. പരിപാടി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയും സൂം  ലിങ്ക് വഴിയും കാണാം.
വ്യത്യസ്തമായ വിദ്യാഭ്യാസ വഴികൾ,  സംസ്ഥാനത്തും രാജ്യത്തും വിദേശത്തുമുള്ള വിവിധ കരിയർ സാധ്യതകൾ എന്നിവ  പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.  വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായുള്ള സെഷനുകളിലൂടെ, വിദ്യാർഥികൾക്ക് അനുയോജ്യമായ കരിയർ കണ്ടെത്താൻ ഉപകരിക്കുന്നതാണ് പരിപാടി. സിവിൽ സർവീസ്, ശാസ്ത്രം, എഞ്ചിനീയറിങ്ങ്, പ്രതിരോധം, സ്‌പോർട്‌സ്, മാനവിക വിഷയങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ സംബന്ധിച്ച് ഈ മേഖലയിൽ കഴിവ് തെളിയിച്ച യുവതീ യുവാക്കൾ അനുഭവങ്ങൾ പങ്കുവെക്കും. എല്ലാ സെഷനുകളും കണ്ണൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ  ദിവസും  രാത്രി 7 മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട് . കൂടുതൽ വിവരങ്ങൾക്കും സെഷൻ ലിങ്കിനുമായി കണ്ണൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജ് സന്ദർശിക്കുക.
 

date