Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-02-2022

മസ്റ്ററിംഗ് നടത്തണം

2019 ഡിസംബർ 31 വരെയുള്ള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ മസ്റ്റർ ചെയ്യാത്തവർ ഫെബ്രുവരി 20 ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണം. 2020 മുതൽ പുതുതായി പെൻഷൻ കൈപ്പറ്റുന്നവർ മസ്റ്റർ ചെയ്യേണ്ട. മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയാത്തവർ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോർഡd ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0477 2251577, 0477 2251499.

കലാകാരൻമാർക്ക് ഇൻഷൂറൻസ് പരിരക്ഷ

കേരള ലളിതകലാ അക്കാദമി 2022-23 വർഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരൻമാർക്ക്  ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണൽ ലളിത്കലാ അക്കാദമിയുടെയോ കലാപ്രദർശനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ ഗ്രാന്റ് പ്രദർശനങ്ങൾക്ക് അർഹത നേടിയവരയോ ആണ് ഇൻഷൂറൻസിന്് പരിഗണിക്കുക. അക്കാദമി വെബ്സൈറ്റ ് (www.lalithkala.org) ലിങ്ക് വഴി അപേക്ഷിക്കാം.  ഇതിനകം ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവരും സർക്കാർ, അർധസർക്കാർ, ബോർഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരും വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

ധനസഹായ വിതരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. 13 വയസ്സിന് ശേഷം കുട്ടികൾക്ക് പിൻവലിക്കാവുന്ന തരത്തിലും പലിശ  ആവശ്യമായ സമയത്ത് പിൻവലിച്ച് ഉപയോഗിക്കാവുന്ന രീതിയിലും ഒറ്റത്തവണ സഹായം എന്ന നിലയിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി മൂന്ന് ലക്ഷം രൂപയാണ് കൈമാറിയത്. വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവ മുഖേനയാണ് ധനസഹായം വിതരണം ചെയ്യുന്നത്. കണ്ണൂർ ജില്ലാ വനിത ശിശു വികസന ഓഫീസർ ഡീന ഭരതൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ, സോഷ്യൽ വർക്കർ നിധീഷ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.

പഞ്ചായത്ത് ദിനാഘോഷം; ബ്ലോക്ക്തല പരിപാടി ഫെബ്രുവരി 19ന്

പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക്തല പരിപാടി ഫെബ്രുവരി 19ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം നിർവഹിക്കും.  സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ പ്രദർശനവും പരിസ്ഥിതിയും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും.  സയൻസ് പാർക്ക് ഡയറക്ടർ എ വി അജയകുമാർ വിഷയാവതരണം നടത്തും.  

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എആർകെ കോംപ്ലക്‌സ്, കനാൽ പാലം, പഞ്ചായത്ത് കിണർ, പുറത്തീൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും കരിയിൽകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുറിഞ്ഞി, ലയൺസ് ക്ലബ് റോഡ്, തായിനേരി മുച്ചിലോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ തണ്ടനാട്ടുപോയിൽ, അരവഞ്ചാൽ, സോഫടെക്്‌സ്, തട്ടുമ്മൽ, മതനാർകല്ല്  എന്നീ ട്രാൻസ്ഫോർമർ  പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ 8.30  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ മാര്യമംഗലം ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ മണി വരെയും മാങ്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പുഴാതി ഹൗസിംഗ് കോളനി, തുളിച്ചേരി, ആനപ്പന്തി, ജോൺ മിൽ റോഡ്, എ കെ ജി ഹോസ്പിറ്റൽ, എസ്പിസിഎ റോഡ്, രാജേന്ദ്ര പാർക്ക്, തളാപ്പ് അമ്പലം റോഡ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ബി എസ് എൻ എൽ, നീർച്ചാൽ പള്ളി, സ്റ്റാർ സീ, ശാന്തിമൈതാനം, തയ്യിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 17 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും  മരക്കാർക്കണ്ടി, ഗോപാലൻക്കട, വെത്തിലപ്പള്ളി,   പൂത്തട്ടക്കാവ്,   ജൻത്ത് നഗർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ദർഘാസ്

വേങ്ങാട് ഇകെഎൻഎസ് ജിഎച്ച്എസ്എസിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു.  ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ: 9947515333.

നഴ്സറി നിർമാണത്തിനായി വിത്ത് വിതരണം ചെയ്തു

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ നഴ്സറി നിർമാണത്തിനായി വിത്ത് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ നടാൻ ആവശ്യമായ വൃക്ഷത്തൈകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ആർ വസന്തൻ, തലശ്ശേരി ബി ഡി ഒ കെ അഭിഷേക്, തലശ്ശേരി ജോയിന്റ് ബി ഡി ഒ എം സന്തോഷ് കുമാർ, ബ്ലോക്ക് അക്രഡിറ്റഡ് എഞ്ചിനീയർ കെ പി ധ്യാന ബാബു, എരഞ്ഞോളി പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനീയർ എ വിന്യ തുടങ്ങിയവർ സംബന്ധിച്ചു. കുണ്ടൂർ മലയിലെ തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് തേക്ക്, രക്തചന്ദനം, സീതപ്പഴം തുടങ്ങിയ മരങ്ങൾ നട്ടുവളർത്തി ഏരഞ്ഞോളി പഞ്ചായത്ത് നഴ്‌സറി നിർമ്മിക്കുന്നത്.

.

date