Skip to main content

കാര്‍ഷിക സൗജന്യ വൈദ്യുതി പ്രകാരമുള്ള  സബ്‌സിഡി ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി

 

    ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക സൗജന്യ വൈദ്യുതി പ്രകാരമുള്ള സബ്‌സിഡി തുക ഡി.ബി.ടി മുഖേന ഗുണഭോക്താക്കളുടെ ഗ്രൂപ്പുകള്‍ക്കും പാടശേഖരസമിതികള്‍ക്കും മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത സീറോ ബാലന്‍സ് അക്കൗണ്ട്   ആരംഭിക്കണം.

    പദ്ധതിയുടെ വ്യക്തിഗത ഗുണഭോക്താക്കളും ചേര്‍ത്ത് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണം. കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന ക്ലെയിമുകളുടെ അടിസ്ഥാനത്തില്‍ ബജറ്റ് വിഹിതത്തില്‍ നിന്നുള്ള തുക ഗ്രൂപ്പുകളുടെ/ സമിതികളുടെ സംയുക്ത അക്കൗണ്ടിലേക്ക് മുന്‍കൂറായി നിക്ഷേപിക്കുവാന്‍ സാധിക്കും. ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ള കര്‍ഷകര്‍ അതാത് കൃഷി ഭവനുകളെ സമീപിക്കണം. ഗ്രൂപ്പില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു.

date