Skip to main content

മേല്‍മുറി വലിയതോട്  നവീകരണത്തിന് തീരുമാനം

കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുന്ന തരത്തില്‍ മേല്‍മുറി വലിയതോട്  നവീകരണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. വെള്ളപ്പൊക്കവും നാശ നഷ്ടങ്ങളും ഒഴിവാക്കാനും ഉതകുന്ന രീതിയിലാണ് തോട് നവീകരിക്കുക. നഗരസഭയിലെ പ്രധാന ജലസ്രോതസാണ് പിലാക്കല്‍ മുതല്‍ ചെത്തുപാലം വരെയുള്ള മേല്‍മുറി വലിയതോട്. നവീകരണ പദ്ധതി നടപ്പാക്കുന്നതിനായി പ്രത്യേക സ്ഥല പരിശോധനയും സര്‍വെയും നടത്തി  മാസ്റ്റര്‍പ്ലാന്‍  തയ്യാറാക്കും. കടലുണ്ടിപ്പുഴയുടെ  ജലവിതാനം നോക്കി തോടിന്റെ ആഴവും വീതിയും കൂട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് പി ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. യോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. കെ. അബ്ദുല്‍ ഹക്കീം, സിദ്ധീഖ് നൂറേങ്ങല്‍, മറിയുമ്മ ശരീഫ്,സി. പി.ആയിഷാബി കൗണ്‍സിലര്‍ എം. ശിഹാബ് , മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.പി ബാലകൃഷ്ണന്‍ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എന്‍.അബ്ദുല്‍ അസീസ്, അസി. എഞ്ചിനീയര്‍, പി. നയീം, ഓവര്‍സിയര്‍ എം. മുഹമ്മദ് കാസിംഇ.ഉമ്മര്‍ ബാവ, ,വി. മുസ്തഫ,  മന്നയില്‍ അബുബക്കര്‍,കെ. കെ.മുസ്ഥഫ എന്ന നാണി,സി.കെ.ഉമ്മര്‍ കോയ , കെ. ഫെബിന്‍ മാസ്റ്റര്‍ ,നൂറുദ്ധീന്‍ എ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: മേല്‍മുറി വലിയ തോട് നവീകരണ പ്രവൃത്തി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പി ഉബൈദുള്ള എം.എല്‍.എ സംസാരിക്കുന്നു
 

date