Skip to main content

നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് വനിതരത്‌ന പുരസ്‌കാരം

വിവിധ മേഖലകളില്‍ സ്തുതൃഹര്‍മായനേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് 2021 ലെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളില്‍ മാതൃകാപ്രവര്‍ത്തനം നടത്തിയ വനിതകള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയിച്ച വനിത, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷക ജീവിച്ചിരിക്കുന്ന ആളാകണം, കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചവരാകണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കും. താല്‍പ്പര്യമുള്ള വനിതകള്‍ ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം.  അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന പുസ്തകം, സി.ഡികള്‍, ഫോട്ടോകള്‍, പത്രവാര്‍ത്തകള്‍ എന്നിവ ഉള്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം. അപേക്ഷകള്‍ ലഭിച്ചില്ലെങ്കില്‍ ഉചിതമായ വ്യക്തികളെ ജില്ലാതല സെലക്ഷന്‍ കമ്മിറ്റിയ്ക്ക് അവാര്‍ഡിനായി തീരുമാനിക്കാം. നിശ്ചയിച്ച തിയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ അവാര്‍ഡിന് പരിഗണിക്കില്ലെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 2950084.
 

date