Skip to main content

ദ്വിഭാഷി പാനലില്‍ അവസരം

പോക്സോ കേസുകളില്‍  ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇരയാകുന്ന സാഹചര്യത്തില്‍ ഇത്തരം കുട്ടികള്‍ക്ക്  മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും ദ്വിഭാഷിയുടെ സഹായം  നല്‍കുന്നതിനായി നിലവിലുള്ള പാനല്‍ പുതുക്കുന്നു. ജില്ലയില്‍ താമസിക്കുന്നവരും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള വ്യകതികളില്‍ നിന്നും പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്, തെലുഗു, കന്നട, ആസ്സാമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1000 രൂപ വേതനം നല്‍കും.  വെള്ളക്കടലാസില്‍ എഴുതി തയാറാക്കിയ അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തിലോ,  dcpumpm@gmail.com എന്ന മെയിലിലൂടെയോ സമര്‍പ്പിക്കാം. ഫോണ്‍: 04832978888, 9633413868.

date