Post Category
ഡി.എല്‍.എഡ് കൂടിക്കാഴ്ച
2021-23 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയം (മെറിറ്റ്) ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലപ്പുറം കോട്ടപ്പടി ഗവ. എല്‍.പി സ്കൂളില്‍ നടക്കും. കൊമേഴ്സ് ഷുവര്‍ ലിസ്റ്റിലുള്ളവരുടെ കൂടിക്കാഴ്ച ജനുവരി 31 നും നടത്തും. ജനുവരി 28ന് കൂടിക്കാഴ്ചക്ക് ഹാജരാവാന്‍ സാധിക്കാത്ത സയന്‍സ് ഷുവര്‍ ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന് (ജനുവരി 29) വൈകീട്ട് 3.30ന് പങ്കെടുക്കാം. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ കൂടിക്കാഴ്ച തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ http://ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍: 0483 2734888.
date
- Log in to post comments