Skip to main content

ഗതാഗതം നിരോധിച്ചു

മേലാറ്റൂര്‍ റോഡ് സെക്ഷന് കീഴില്‍ വരുന്ന ആഞ്ഞിലങ്ങാടി-ഏപ്പിക്കാട് റോഡില്‍ ആഞ്ഞിലങ്ങാടി മുതല്‍ മുരുപ്പന്‍പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ വാഹനഗതാഗതം നിരോധിച്ചു. എടത്തനാട്ടുകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആഞ്ഞിലങ്ങാടി -പുത്തനഴി കവല വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

ആലത്തിയൂര്‍ പള്ളിക്കടവ് റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെയുള്ള വാഹനഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു. വാഹനങ്ങള്‍ മാങ്ങാട്ടിരി-മംഗലം-കൂട്ടായിക്കടവ് റോഡുകളിലൂടെ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date