Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ഞാറനീലിയിലെ ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ (സി.ബി.എസ്.ഇ) സ്‌കൂളിലേക്കും കുറ്റിച്ചിലിലെ ജി കാര്‍ത്തികേയന്‍ സ്മാരക സി.ബി.എസ്.ഇ സ്‌കൂളിലേക്കും 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ഭക്ഷണം, താമസം തുടങ്ങി എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിയ്ക്കും. അപേക്ഷകര്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം. കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. കുട്ടിയുടെ പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, ജനനതിയതി, വാര്‍ഷിക വരുമാനം, രക്ഷകര്‍ത്താവിന്റെ മേല്‍വിവാസം, കുട്ടിയുമായുള്ള ബന്ധം എന്നീ വിവരങ്ങള്‍ വ്യക്തമാക്കി വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ രക്ഷിതാവിന്റെ സമ്മതപത്രം, ജാതി, വരുമാനസര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ഒന്നിന് മുമ്പായി നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലോ, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 04931 220315, 9747274103, 9562805129, 9744929696.
 

date