Skip to main content

അപേക്ഷാ തീയതി നീട്ടി

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ (ഐ.ഐ.എം.എസ്) ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസ്, മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ബിരുദമുള്ളതുമായ  മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ നീട്ടി.  നിശ്ചിത യോഗ്യതയുള്ളവര്‍  prlsecy.scdd@kerala.gov.in  ലോ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തില്‍ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍വിവരങ്ങളും അപേക്ഷാഫോമും  www.gmcpalakkad.in  ല്‍ ലഭിക്കും.
 

date